---
title: "പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "Peravoor Sree Krishna Temple Trustee Appointment Applications Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374242/peravoor-sree-krishna-temple-trustee-application`"
published_at: "2026-07-24T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62d8c2b0bcc_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Peravoor Temple", "Trustee Appointment", "Malabar Devaswom"]
---

# പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **പേരാവൂർ**: ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാവൂർ**: ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഹിന്ദുമത വിശ്വാസികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 10ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷാ ഫോം കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374242/peravoor-sree-krishna-temple-trustee-application`)